Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 61:53:11
  • Mais informações

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • ഓസ്ട്രേലിയയിൽ ഇനി മലയാളി മന്ത്രി; ജിൻസൺ ചാൾസ് നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിൽ

    09/09/2024 Duração: 14min

    നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിലേക്ക് മലയാളിയായ ജിൻസൺ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകനായിരുന്ന ജിൻസൺ ചാൾസ് രാഷ്ട്രീയ വിശേഷങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവെച്ചത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും.

  • കൈക്കുഞ്ഞിന് മേൽ ചൂട് കാപ്പി ഒഴിച്ചയാൾ രാജ്യം വിട്ടു; അന്വേഷണം വിദേശത്തേക്കും

    09/09/2024 Duração: 03min

    2024 സെപ്റ്റംബർ 9ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വീട് വാങ്ങുന്നവർക്ക് വിപണി അനുകൂലമാകുന്നോ? ഓസ്‌ട്രേലിയയിലെ ട്രെൻഡ് ഇങ്ങനെ

    09/09/2024 Duração: 10min

    പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് ഭാവനവിപണിയിലെ പ്രവണതകളെ ബാധിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. വിവിധ നഗരങ്ങളിൽ വിപണി വീട് വാങ്ങുന്നവർക്ക് അനുകൂലമാകുന്നുണ്ടോ എന്ന് പരിധോധിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്‌ട്രേലിയക്കാരുടെ സമ്പാദ്യം 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; പ്രതിസന്ധി നേരിടുന്നത് ഹോം ലോണുള്ളവർ

    09/09/2024 Duração: 05min

    ഓസ്‌ട്രേലിയൻ കുടുംബങ്ങളുടെ സമ്പാദ്യം കഴിഞ്ഞ 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുന്നത് ഏറ്റവും അധികം ബാധിക്കുന്നത് ഹോം ലോണുള്ളവരെയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • ആദ്യമായി ഗ്യാസ് ഇറക്കുമതിക്കൊരുങ്ങി ഓസ്ട്രേലിയ, ബിൽ ഷോർട്ടൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നു; ഓസ്‌ട്രേലിയ പോയവാരം

    07/09/2024 Duração: 06min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • 15% ശമ്പളവർദ്ധനവ് വേണമെന്ന് ആവശ്യം: നഴ്സുമാർ പണിമുടക്കിലേക്ക്

    06/09/2024 Duração: 03min

    2024 സെപ്റ്റംബർ 6ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് കാരണമാകുമോ? ഓസ്‌ട്രേലിയന്‍ പഠനം തെളിയിച്ചത് ഇതാണ്...

    06/09/2024 Duração: 08min

    മൊബൈല്‍ ഫോണുകളുടെ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് കാരണമാകുമോ? പ്രത്യേകിച്ചും, റേഡിയേഷന്‍ കൂടിയ മൊബൈലുകളുടെ ദീര്‍ഘകാല ഉപയോഗം? ഇതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...

  • ‘പലർക്കും വിട് വിൽക്കേണ്ടി വരാം’: പലിശ കുറയ്ക്കുന്നത് ചിന്തിക്കാൻ സമയമായിട്ടില്ലെന്ന് RBA ഗവർണർ

    05/09/2024 Duração: 03min

    2024 സെപ്റ്റംബര്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ...

    05/09/2024 Duração: 16min

    ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്‌ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടി വരികയാണെങ്കിൽ ആരുടെ സഹായമാണ് തേടേണ്ടത്? ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ Justice of the peaceനെ സമീപിച്ചാൽ മതിയോ അതോ നോട്ടറിയുടെ സേവനം ആവശ്യമായി വരുമോ? മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്ട്രേലിയ സ്റ്റുഡന്റ് വിസകൾ വെട്ടിക്കുറയ്ക്കുന്നു: ഇന്ത്യയിൽ നിന്നുള്ളവരെ എങ്ങനെ ബാധിക്കാം?

    05/09/2024 Duração: 09min

    ഓസ്‌ട്രേലിയയിലേക്കുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് പുതിയ പരിധി ഏർപ്പെടുത്തുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലക്കും എത്ര വിദ്യാർത്ഥികളെ സ്വീകരിക്കാം എന്നത് സംബന്ധിച്ചും സർക്കാർ പരിധി ഏർപ്പെടുത്തി. ഈ പ്രഖ്യാപനം ഈ മേഖലയിൽ വരുത്തുവാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്ട്രേലിയൻ സാമ്പത്തികവളർച്ച 1% മാത്രം; മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്ക്

    04/09/2024 Duração: 04min

    2024 സെപ്റ്റംബര്‍ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'നിങ്ങളുടെ വീട് വിറ്റതിന് അഭിനന്ദനം': ബാങ്കില്‍ നിന്നുള്ള സന്ദേശത്തില്‍ ഞെട്ടി നിരവധിപ്പേര്‍; സാങ്കേതികപ്പിഴവെന്ന് CBA

    04/09/2024 Duração: 05min

    വീട് വിറ്റതിൽ അഭിനന്ദനം അറിയിച്ച് കോമൺവെൽത്ത് ബാങ്കിന്റെ ചില ഉപഭോക്താക്കൾക്ക് തെറ്റായ സന്ദേശം ലഭിച്ചു. സാങ്കേതിക പിഴവ് മൂലമാണ് സംഭവമെന്ന് CBA വക്താവ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • മുന്നിലുള്ളത് അപകടസാധ്യതകള്‍ നിറഞ്ഞ വേനല്‍ക്കാലമെന്ന് സര്‍ക്കാര്‍; മുന്‍കരുതല്‍ വേണമെന്നും നിര്‍ദ്ദേശം

    03/09/2024 Duração: 04min

    2024 സെപ്റ്റംബര്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • What are the unwritten rules in the Australian workplace? - ഓഫീസ് ഡെസ്‌കില്‍ വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്‌ട്രേലിയന്‍ തൊഴില്‍സ്ഥലങ്ങളിലെ പെരുമാറ്റരീതികള്‍ എങ്ങനെ അറിയാം...

    03/09/2024 Duração: 11min

    In Australia, workplace codes of conduct differ from company to company, but some standard unwritten rules are generally followed in most businesses and industries. There are also a few unspoken rules in the Australian workplace that can evolve into a set of social norms. Here is how to navigate and familiarise yourself with these unwritten rules when starting a new job. - ഓസ്‌ട്രേലിയിലേക്ക് കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടെ ജോലി കിട്ടിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ആദ്യ സംശയങ്ങളിലൊന്നാണ് ജോലി സ്ഥലത്ത് എങ്ങനെ പെരുമാറണം എന്നത്. ജോലിസ്ഥലത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് എങ്ങനെ മനസിലാക്കാം? ഇക്കാര്യമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • പലിശ വർദ്ധനവ് സമ്പദ് വ്യവസ്ഥയെ തകർത്തുവെന്ന് ട്രഷറർ; പിടിപ്പുകേട് സർക്കാരിൻറേതെന്ന് പ്രതിപക്ഷം

    02/09/2024 Duração: 03min

    2024 സെപ്റ്റംബർ 2ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കാത്തിരിക്കേണ്ടത് 31 വര്‍ഷം വരെ: ഓസ്‌ട്രേലിയന്‍ പേരന്റ് വിസ വേണ്ടെന്ന് വയ്ക്കുന്നത് നിരവധി പേര്‍

    02/09/2024 Duração: 06min

    മാതാപിതാക്കളെ സ്ഥിരമായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. എന്നാൽ മാതാപിതാക്കള്‍ക്കുള്ള പെര്‍മനന്റ് വിസ ലഭിക്കുന്നതിനുള്ള കാലതാമസം വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുകയാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • '180 km വേഗത്തിൽ കാറ്റ്'; ടാസ്മേനിയയിലെ മഴക്കെടുതിയിൽ ദുരിതത്തിലായി മലയാളികളും

    02/09/2024 Duração: 10min

    ടാസ്മേനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും ആയിരങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യങ്ങൾ ചില മലയാളികൾ വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • സ്റ്റുഡൻറ് വിസകളുടെ എണ്ണം 2.7 ലക്ഷമാക്കി, ക്യാൻസർ ചികിത്സയിൽ വിവേചനമെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം

    30/08/2024 Duração: 06min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • അടുത്ത വർഷം പലിശ കുറഞ്ഞ് തുടങ്ങുമെന്ന് NAB; പലിശ വർദ്ധനവ് ചില സംസ്ഥാനങ്ങളെ കൂടുതലായി ബാധിക്കുന്നു

    30/08/2024 Duração: 03min

    2024 ഓഗസ്റ്റ് 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • അര്‍ബുദത്തിനെതിരെ ഒരുമിച്ച്: അര്‍ച്ചനയ്ക്ക് സ്‌റ്റെം സെല്‍ ദാതാവിനെ തേടി ഓസ്‌ട്രേലിയന്‍ മലയാളി സമൂഹം

    30/08/2024 Duração: 10min

    രക്താര്‍ബുദ ചികിത്സയ്ക്കായി സ്‌റ്റെം സെല്‍ ദാതാവിനെ തേടുന്ന സിഡ്‌നി മലയാളി അര്‍ച്ചന സുകുമാറിനായി മുന്നോട്ടുവരികയാണ് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം. സിഡ്‌നിയിലെ വിവിധ മലയാളി സംഘടനകള്‍ സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്താനായി ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കൂട്ടായ്മകളും ഉദ്യമവുമായി രംഗത്തുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം.

página 7 de 25