Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം വീണ്ടും കുതിച്ചുയര്‍ന്നു; പലിശ ഇനിയും കൂട്ടിയേക്കുമെന്ന് മുന്നറിയിപ്പ്
26/06/2024 Duração: 04min2024 ജൂണ്‍ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കാറിടിച്ച് വഴിയാത്രക്കാരന്റെ മരണം: കാറോടിച്ച മെൽബൺ മലയാളിയുടെ ശിക്ഷ വെട്ടിക്കുറച്ചു; നാടുകടത്തല്‍ ഒഴിവാകും
26/06/2024 Duração: 06minമെല്‍ബണില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന മലയാളിയുടെ ശിക്ഷാ കാലാവധി അപ്പീല്‍കോടതി വെട്ടിക്കുറച്ചു. ശിക്ഷയ്ക്ക് ശേഷം നാടുകടത്തപ്പെടാനുള്ള സാധ്യതയും ഇതോടെ ഒഴിവാകും. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
'കൂടുതല്‍ വെല്ലുവിളി ഇപ്പോള്‍': 15 ശതമാനത്തോളം പലിശ നല്‍കി വീട് വാങ്ങിയ ഓസ്‌ട്രേലിയന്‍ മലയാളികള്‍ പറയുന്നു
26/06/2024 Duração: 13minപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയിൽ എത്തിയ മലയാളികൾക്ക് വീട് സ്വന്തമാക്കാൻ എളുപ്പമായിരുന്നോ? വീട് വാങ്ങിയാൽ തന്നെ അതിന്റെ വായ്പ തിരിച്ചടയ്ക്കാൻ ഇന്ന് കാണുന്ന രീതിയിലുള്ള വെല്ലുവിളികൾ അവർ നേരിട്ടിരുന്നോ? പതിനഞ്ചു ശതമാനത്തോളം പലിശ നൽകിയിരുന്ന ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഇ-സിഗററ്റ് വിൽപ്പന അടുത്തയാഴ്ച മുതൽ ഫാർമസി വഴി മാത്രം; മുതിർന്നവർക്ക് പ്രിസ്ക്രിപ്ഷൻ ആവശ്യമില്ല
25/06/2024 Duração: 04min2024 ജൂൺ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ കുട്ടികളുടെ ആൻറിബയോട്ടിക്കുകൾക്ക് ക്ഷാമം; ബദൽ മാർഗ്ഗങ്ങൾ അറിയാം
25/06/2024 Duração: 03minകുട്ടികൾക്ക് നൽകുന്ന ദ്രവ രൂപത്തിലുള്ള ആൻറിബയോട്ടിക്കുകൾ പലയിടത്തും കിട്ടാനില്ല എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം സാഹചര്യത്തിൽ, ഡോക്ടർമാരുടെ നിർദ്ദേശാനുസരണം സ്വീകരിക്കാവുന്ന മറ്റ് മാർഗ്ഗങ്ങൾ അറിയാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പാർപ്പിടം മനുഷ്യാവകാശമാക്കാൻ നിയമ നിർമ്മാണം വേണമെന്ന് ആവശ്യം; ഓസ്ട്രേലിയൻ പാർലമെൻറിൽ ബിൽ
24/06/2024 Duração: 03min2024 ജൂൺ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to recycle electronic items and batteries in Australia - പഴയ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാം
24/06/2024 Duração: 09minMany common household items such as mobile phones, TVs, computers, chargers, and other electronic devices, including their batteries, contain valuable materials that can be repurposed for new products. Electronic items we no longer use, or need are considered e-waste. Across Australia, there are government-backed programs available that facilitate the safe disposal and recycling of e-waste at no cost. - വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
അടുത്തയാഴ്ച മുതല്‍ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാര്‍ക്കും 'ശമ്പള വര്‍ദ്ധനവ്': നിങ്ങള്‍ക്ക് എത്ര കിട്ടുമെന്ന് ഇവിടെ അറിയാം
24/06/2024 Duração: 06minഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട നികുതി ഇളവുകള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുന്നതോടെ, അടുത്തയാഴ്ച മുതല്‍ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാര്‍ക്കും കൈവശം ലഭിക്കുന്ന ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ ശമ്പളത്തില്‍ എന്ത് മാറ്റമുണ്ടാകും എന്ന് ഇവിടെ പരിശോധിക്കാം.
-
കൊടും തണുപ്പിൽ നൂൽബന്ധമില്ലാതെ നീന്തി ആയിരങ്ങൾ; ഓസ്ട്രേലിയയിലെ ശൈത്യകാല ആഘോഷങ്ങൾ അറിയാം
23/06/2024 Duração: 04minരാത്രിയുടെ ദൈർഘ്യം ഏറ്റവും അധികം കൂടിയ സോൾസ്റ്റ്സ് ദിനമായിരുന്നു ജൂൺ 21. ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ നടന്ന ശൈത്യകാല ആഘോഷങ്ങളുടെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പ്രധാനമന്ത്രിയുടെ ശമ്പളം 6 ലക്ഷം ഡോളറായി ഉയർന്നു; സെക്രട്ടറിക്ക് ഒരു മില്യൺ: ഓസ്ട്രേലിയ പോയവാരം...
22/06/2024 Duração: 10minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
ഓസ്ട്രേലിയയിൽ പത്ത് മില്യൺ ഡോളറിൻറെ പുകയില വേട്ട; സംഘത്തലവനായ 29 കാരൻ അറസ്റ്റിൽ
21/06/2024 Duração: 03min2024 ജൂൺ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഉച്ചത്തില്‍ പാട്ടുകേള്‍ക്കാറുണ്ടോ? കേള്‍വിശക്തി നഷ്ടമാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
21/06/2024 Duração: 13minബോളിവുഡ് ഗായിക ആൽക്ക യാഗ്‌നിക്കിന്റെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ ശ്രവണ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. അമിതമായ ശബ്ദം എങ്ങനെ കേൾവി ശക്തിയെബാധിക്കാം എന്നതിനെക്കുറിച്ച് ഇ എൻ ടി സർജനായ ഡോ അബ്ദുൾ ലത്തീഫ് എസ് ബി എസ് മലയാളത്തോട് മുൻപ് വിശദീകരിച്ചത് കേൾക്കാം.
-
യുറേനിയം നിക്ഷേപം ഏറ്റവും കൂടുതല്‍; 1950കളില്‍ തുടങ്ങിയ ചര്‍ച്ച: എന്നിട്ടും ഓസ്‌ട്രേലിയ ആണവോര്‍ജ്ജത്തിലേക്ക് മാറാത്തത് എന്തുകൊണ്ട്
21/06/2024 Duração: 07minഓസ്‌ട്രേലിയ എന്തുകൊണ്ട് ആണവ ഊർജ്ജം ഉത്പ്പാദിപ്പിക്കുന്നില്ല എന്ന സംശയം പലർക്കുമുണ്ടാകാം. ലിബറൽ സഖ്യം അധികാരത്തിൽ എത്തിയാൽ ആണവ ഊർജ്ജ നിലയങ്ങൾ സ്ഥാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ആണവ ഊർജ്ജം പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യം ചർച്ചയായിരിക്കുകയാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഭവനവായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് കൂടി; 1.6% ലോണുകൾ കുടിശ്ശികയെന്ന് റിപ്പോർട്ട്
20/06/2024 Duração: 04min2024 ജൂൺ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മക്കൾക്ക് വരുമാനമുണ്ടെങ്കില്‍ ഭവനവായ്പ എളുപ്പമാകുമോ? മക്കളെ അപേക്ഷകരാക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാം
20/06/2024 Duração: 13minവരുമാനമുള്ള മക്കളെ ഭവന വായ്പയിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേജ് കൺസൾട്ടൻറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
മെൽബൺ നഗരത്തിൽ ബോംബ് സ്‌ക്വാഡിന്റെ പരിശോധന; ഒരാൾ അറസ്റ്റിൽ, ഭീഷണിയില്ലെന്ന് പോലീസ്
19/06/2024 Duração: 03min2024 ജൂൺ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സമ്പന്നര്‍ ഡോക്ടര്‍മാര്‍: ഓസ്‌ട്രേലിയയില്‍ ഏറ്റവും ശമ്പളം കിട്ടുന്ന 10 ജോലികള്‍ ഇവയാണ്...
19/06/2024 Duração: 04minഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ജോലികള്‍ ഏതൊക്കെ എന്നറിയാമോ? നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന പട്ടികയാണ് ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
പലിശ നിരക്കിൽ മാറ്റമില്ല, നാണയപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികൾ തുടരുമെന്ന് റിസർവ് ബാങ്ക്
18/06/2024 Duração: 04min2024 ജൂൺ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍...
18/06/2024 Duração: 06minഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്കുള്ള വിസ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍, സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ അത് നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ഏഴ് പ്രധാനകാര്യങ്ങളാണ് എസ് ബി എസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയ - ചൈന ബന്ധം വീണ്ടും തളിർക്കുന്നു; അഞ്ച് ധാരണ പത്രങ്ങളിൽ ഒപ്പു വെച്ചു
17/06/2024 Duração: 03min2024 ജൂൺ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...